CALICUT UNIVERSITY PG ADMISSIONS 2021: ELIGIBILITY, FEES, APPLICATION DATES, SELECTION PROCESS

 കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പഠന വകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകള്‍,യൂണിവേഴ്സിറ്റി സെന്‍ററുകള്‍ എന്നിവിടങ്ങളിലേയും 2021 -22 അധ്യയനവര്‍ഷത്തേക്ക് പ്രവേശന പരീക്ഷകളുള്ള ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

🎓🎓🎓🎓🎓🎓🎓🎓🎓🎓🎓

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പഠന വകുപ്പുകളിലേയും ബിരുദാനന്തര ബിരുദ കോഴ്സുകള്‍, സ്വാശ്രയ സെന്‍ററുകകള്‍,അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ 2021- 22 അധ്യയന വര്‍ഷത്തേക്ക് പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനും10-05-2021 വരെ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിജ്ഞാപന പ്രകാരം വിവധ കോഴ്സുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്കും ഫലം  കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് - ജനറല്‍ വിഭാഗത്തിന്  ₹ 370, SC/ST - ₹160. ഈ ഫീസ് നിരക്കില്‍ രണ്ട് പ്രോഗ്രാമുകള്‍ക്ക് വരെ അപേക്ഷിക്കാം. പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒരു വിദ്യാര്‍ഥിക്ക് 3 പ്രോഗ്രാമുകള്‍ക്ക് മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂ. ഒരു അധിക പ്രോഗ്രാമിന് ₹55 രൂപ കൂടി ഒന്നിച്ച് അടയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തില്‍ CAP ID യും Password ഉം മൊബൈലില്‍ ലഭ്യമാവുന്നതിന് വേണ്ടി അപേക്ഷകര്‍ www.cuonline.ac.in   >>  UG/PG Entrance 2021 >> UG/PG Entrance Registration 2021 >>  New User (Create CAP ID) എന്ന ലിങ്കില്‍ അപേക്ഷകര്‍ തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്.


കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നാനോസയന്‍സ് ആന്‍റ് ടെക്നോളജി പഠനവകുപ്പില്‍ നടത്തുന്ന M.Tech NanoScience  and Technology  കോഴ്സിന് ഫീസ്  ₹ 555 (SC/ST - ₹ 280).  www.cuonline.ac.in  >>  Registration  >>  Nonoscience & Technology 2021 - Registration  >>  New User  (Create CAP ID) എന്ന ലിങ്കില്‍ അപേക്ഷകര്‍ തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്.


രണ്ടാം ഘട്ടത്തില്‍ മൊബൈലില്‍ ലഭിച്ച CAPID യും പാസ്സ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിന് ശേഷം Re-Login ചെയ്ത് അപേക്ഷയുടെ പ്രിന്‍റ് ഔട്ട് എടുക്കേണ്ടതാണ്. പ്രിന്‍റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാവുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ട് സര്‍വ്വകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. വിജ്ഞാപനം ചെയ്തിരിക്കുന്ന കോഴ്സുകളിലേക്ക് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്‍റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രമായിരിക്കും നടത്തുക. ആയതിനാല്‍ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമായിരിക്കും പ്രവേശന  പരീക്ഷ മുഖാന്തരമുള്ള ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്നത്.


പ്രവേശനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈന്‍ ഫീ അടയ്ക്കുമ്പോള്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ആയിരിക്കും അയക്കുക. ആയതിനാല്‍ ഓണ്‍ലൈന്‍ ഫീസ് അടയ്ക്കുമ്പോഴും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുമ്പോഴും വിദ്യാര്‍ഥികള്‍ അവരുടെ സ്വന്തം, അല്ലെങ്കില്‍ രക്ഷിതാക്കളുടെ മാത്രം മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കേണ്ടതാണ്. അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍, Entranceജ പരീക്ഷയുടെ തിയ്യതി, തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് www.cuonline.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

No comments:

Post a Comment

Popular Posts

Thank You For Visiting