പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അവാർഡ് - 2018
👨🏻🎓👩🏻🎓👩🏻🎓👨🏻🎓👩🏻🎓👨🏻🎓👩🏻🎓👨🏻🎓👩🏻🎓👨🏻🎓👩🏻🎓
2017-18 അധ്യയന വർഷം കേരളത്തിലെ ഏതെങ്കിലും ഗവർണമെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം 80% ത്തിൽ കൂടുതലും മാർക്കും ബിരുദാനന്തര ബിരുദം 75% ത്തിൽ കൂടുതൽ മാർക്കും കരസ്തമാക്കി വിജയിച്ച ബിരുദ/ബിരുദാനന്തര ബിരുദധാരികളായ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അവാർഡ് ( ₹15,000 രൂപ ) ന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി : 10/01/2019
Kerala Welfare Minority Scholarship Portal മുഖാന്തരം ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്
നിർദ്ദേശങ്ങൾ
1. മറ്റു സ്കോളർഷിപ്പുകൾക്ക് അർഹരാവർക്കും അപേക്ഷിച്ചവർക്കും ഈ അവാർഡിന് അപേക്ഷിക്കാവുന്നതാണ്. കാരണം ഇതൊരു ഒറ്റ തവണ അവാർഡ് മാത്രമാണ്. സ്കോളർഷിപ് അല്ല.
2. ബിരുദം/ബിരുദാനന്തര ബിരുദം നേടിയവർക്ക് ഇപ്പോൾ തുടർ പഠനം നടത്തണമെന്ന് നിർബന്ധമില്ല. തുടർ പഠനം നടത്തുന്നവർക്കും നടത്താത്തവർക്കും അപേക്ഷിക്കാം
3. അപേക്ഷകർ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരായിരിക്കണം (മുസ്‌ലിം, ക്രിസ്ത്യൻ, സിക്ക്, ജൈന, പാഴ്സി). അല്ലാത്തവർ അപേക്ഷിക്കണ്ടതില്ല.
4. 8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരായിരിക്കണം (APL + BPL)
5. അപേക്ഷകർ ബിരുദം പൂർത്തിയായവരാണെങ്കിൽ 80% കൂടുതൽ മാർക്കും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിവരാണെങ്കിൽ 75% കൂടുതൽ മാർക്കും വേണം. അല്ലാത്തവർ അപേക്ഷിക്കേണ്ടതില്ല.
6. അപേക്ഷിക്കുന്ന സമയത്ത് താഴെ പറയുന്ന രേഖകൾ കൈയിൽ സൂക്ഷിക്കണം,
(ഫോട്ടോ, ആധാർ കോപ്പി, പാസ്ബുക്ക് കോപ്പി, income, Nativity , community Certificates, Ration card copy only for BPL category, SSLC മുതൽ PG/ഡിഗ്രീ സർട്ടിഫിക്കറ്റ് കോപ്പികൾ). പിന്നീട് ഇവ ഓൺലൈനായി ലഭിക്കുന്ന അപേക്ഷയോടൊപ്പം അറ്റാച് ചെയ്തു പഠിച്ച സ്ഥാപനത്തിലെ സ്കോളർഷിപ് കോഓർഡിനേറ്ററെയോ പ്രിൻസിപ്പലിനെയോ ഏല്പിക്കേണ്ടതാണ്.
👩🏻🎓👨🏻🎓👩🏻🎓👨🏻🎓👩🏻🎓👩🏻🎓👨🏻🎓👩🏻🎓👨🏻🎓👨🏻🎓👨🏻🎓