സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം



സ്കോളർഷിപ് പെൺകുട്ടികൾക്ക് മാത്രം

 ● സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ  പെൺകുട്ടികൾക്ക് 2018 -19 അധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപന്റിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/എഞ്ചീനിയറിഗ് കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം


 ● വരുമാന സെര്ടിഫിക്കറ്റിലെ വരുമാനം അനുസരിച്ചാണ് സ്കോളർഷിപ് ലഭിക്കുക
  ● കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/ പരിവര്‍ത്തിത ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

 ● ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ
 ● ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപ
 ● പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപ
 ● ഹോസ്റ്റല്‍ സ്റ്റൈപന്റ്  13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 

 ● ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും ഇപ്പോള്‍  പഠിക്കുന്ന വര്‍ഷത്തേയ്ക്ക് അപേക്ഷിക്കാം
 ● അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.
 ● 80:20 (മുസ്ലീം : മറ്റു മത ന്യൂനപക്ഷങ്ങള്‍) എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
 ● കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം

needed documents
1. SSLC , +2 മാർക്ക് ലിസ്റ്റ്
2. allotment മെമോ
3. ബാങ്ക് പാസ്ബുക്ക്
4. ആധാർ കാർഡ്
5. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (അക്ഷയ യിൽ ലഭിക്കും)
6. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (അക്ഷയ യിൽ ലഭിക്കും)
7. വരുമാന സെര്ടിഫിക്കറ്റ് (അക്ഷയ യിൽ ലഭിക്കും)
8. റേഷൻ കാർഡ് കോപ്പി
പുതുക്കുന്നവർക്കു 3, 7 മാത്രം ബാധകം

അവസാന തിയ്യതി : നവംബർ 5


source:akshya

No comments:

Post a Comment

Popular Posts

Thank You For Visiting