*കാലിക്കറ്റില്‍ ബിരുദപ്രവേശനം* *ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി*

കാലിക്കറ്റ് സര്‍വകലാശാല 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. 12-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ്: എസ്.സി/എസ്.ടി 220 രൂപ. മറ്റുള്ളവര്‍ 520/- രൂപ.  വെബ്‌സൈറ്റ് : www.admission.uoc.ac.in

നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കും നാല് വര്‍ഷ ബി.വോക്. പ്രോഗ്രാമുകളിലേക്കും  പ്രവേശനം ആഗ്രഹിക്കുന്ന മുഴുവനാളുകളും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പേ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ റഗുലേഷന്‍ (CUFYUGP REGULATIONS-2024)/നാല് വര്‍ഷ ബി.വോക് പ്രോഗ്രാമുകളുടെ റഗുലേഷന്‍ (Regulation for B.Voc programmes)  വായിച്ചു മനസ്സിലാക്കണം.


നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് ഓപ്ഷനുകളില്‍ പഠനം പൂര്‍ത്തീകരിക്കാം.

(എ) 3 വര്‍ഷത്തെ യുജി ബിരുദം,

(ബി) 4 വര്‍ഷത്തെ യുജി ബിരുദം (ഓണേഴ്‌സ്)

(സി) 4വര്‍ഷത്തെ യുജി ബിരുദം(ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്).


നാല് വര്‍ഷ ബി.വോക് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പഠനം പൂര്‍ത്തീകരിക്കാം.


(എ) രണ്ട് സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍, വിദ്യാര്‍ഥികള്‍ക്ക് ഒരു അണ്ടര്‍ ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ്‌ലഭിക്കും (NSQFലെവല്‍4.5)

(ബി)നാല് സെമസ്റ്ററുകള്‍ക്ക് ശേഷം, ഒരു അണ്ടര്‍ ഗ്രാജുവേറ്റ് ഡിപ്ലോമ (NSQF ലെവല്‍ 5.0)

(സി)ആറ് സെമസ്റ്ററുകള്‍ക്ക് ശേഷം, ഒരു ബി.വോക്. ബിരുദം (NSQF ലെവല്‍ 5.5);

(ഡി )എട്ട് സെമസ്റ്ററുകള്‍ക്ക് ശേഷം, ഒരു പിജി ഡിപ്ലോമ അല്ലെങ്കില്‍ ഓണേഴ്‌സ് ബിരുദം (NSQF ലെവല്‍ 6.0) ലഭിക്കും


ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍  http://admission.uoc.ac.in/ug/ ->Apply Now എന്ന ലിങ്കില്‍  അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്.  ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഒ.ടി.പി (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്.  രജിസ്റ്റര്‍ ചെയ്യുന്നവര്‍ വിദ്യാര്‍ത്ഥികള്‍ അവരുടെതോ, അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ.  തുടര്‍ന്ന്  മൊബൈലില്‍  ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്.  അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണ വേളയില്‍ ലഭിക്കുന്ന പാസ്സ്വേര്‍ഡിന്റെ രഹസ്യ സ്വഭാവം വെളിപ്പെടുത്താന്‍ പാടില്ലാത്തതും പ്രവേശനപ്രക്രിയ അവസാനിക്കുന്നതു വരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമാണ്.  അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടണ്‍ ക്ലിക് ചെയ്യുന്നതിന് മുന്‍പേ അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്.   പ്രിന്റൗട്ട്   ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ.  


B.Com, BBA എന്നിവയുള്‍പ്പെടെ എല്ലാ ബിരുദ ഹോണേഴ്‌സ് പ്രോഗ്രാമുകള്‍ക്കും സ്‌പെഷ്യലൈസേഷന്‍ ഉണ്ടായിരിക്കും. വിവിധ കോളേജുകളില്‍ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജര്‍, മൈനര്‍, സ്‌പെഷ്യലൈസേഷന്‍ എന്നിവയുടെ വിശദാംശങ്ങള്‍ അതത് കോളേജുകളുടെ വെബ്‌സൈറ്റില്‍/നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്.


അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോണ്‍-ക്രീമിലെയര്‍, EWS സംവരണ വിവരങ്ങള്‍ എന്നിവ കൃത്യ മാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.  +2/ഹയര്‍ സെക്കന്ററി മാര്‍ക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റര്‍ നമ്പര്‍, പേര്, ജനന തിയ്യതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ.  ആയതിനാല്‍  +2/HSE മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക.


ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വിദ്യാര്‍ഥികള്‍ക്ക് 20 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്‌സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും താത്പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം.  സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകളുടെ ഫീസ് എയ്ഡഡ്/ ഗവണ്‍മെന്റ് കോഴ്‌സുകളുടെ ഫീസില്‍ നിന്നും വ്യത്യസ്തമായിരിക്കും.

കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവര്‍ അവര്‍ തിരഞ്ഞെടുക്കുന്ന 20 (ഇരുപത്) കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അര്‍ഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോളേജുകള്‍, കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.


അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തിയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ തന്നെ ലഭ്യമായിരിക്കും.  എഡിറ്റ് ചെയ്യുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്‌സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല.  എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷ യുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.  

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറല്‍, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോര്‍ട്ട്‌സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മാനേജ്‌മെന്റ്, സ്‌പോര്‍ട്ട്‌സ് എന്നീ ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അലോട്ട്‌മെന്റ്, അഡ്മിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അതത് സമയത്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും http://admission.uoc.ac.in. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഈ നിര്‍ദേശങ്ങള്‍/ സര്‍വകലാശാല വാര്‍ത്തകള്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്‌മെന്റ്/അഡ്മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകള്‍ സര്‍വകലാശാല നല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494- 2407152, 2407016, 2407017.

*+2 പരീക്ഷ കഴിഞ്ഞവർക്ക് പോകാൻ പറ്റുന്ന 101 COURSE

 *+2 പരീക്ഷ കഴിഞ്ഞവർക്ക് പോകാൻ പറ്റുന്ന 101 കോഴ്സുകളെ പറ്റി*


 പ്ലസ് ടുവിന് ശേഷം വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന, വിവിധ അഭിരുചികൾക്കും താല്പര്യങ്ങൾക്കും അനുയോജ്യമായ നിരവധി കോഴ്സുകളിൽ 101 കോഴ്സുകളുടെ വിശദമായ വിവരങ്ങൾ താഴെക്കൊടുക്കുന്നു.


 ഓരോ കോഴ്സിനും ശേഷം അതിന്റെ പൊതുവായ ദൈർഘ്യം, യോഗ്യത, പഠന മേഖല, തൊഴിൽ സാധ്യതകൾ എന്നിവ ചുരുക്കി നൽകിയിട്ടുണ്ട്.


ഇവയെ പ്രധാനമായും പഠന സ്ട്രീമുകൾ അനുസരിച്ച് തരംതിരിച്ചിട്ടുണ്ട്:


**A. സയൻസ് സ്ട്രീം വിദ്യാർത്ഥികൾക്ക് (PCB/PCM/PCMB)**


**മെഡിക്കൽ, പാരാമെഡിക്കൽ, ആയുഷ് കോഴ്സുകൾ (പ്രധാനമായും NEET സ്കോർ ആവശ്യമായവ):**


1.  **MBBS (Bachelor of Medicine, Bachelor of Surgery)**

    * ദൈർഘ്യം: 5.5 വർഷം (4.5 വർഷം അക്കാദമിക് + 1 വർഷം ഇന്റേൺഷിപ്പ്)

    * യോഗ്യത: +2 (PCB) 50% മാർക്കോടെ, NEET യോഗ്യത.

    * പഠനം: മനുഷ്യ ശരീരഘടന, രോഗങ്ങൾ, ചികിത്സാരീതികൾ, ശസ്ത്രക്രിയ.

    * സാധ്യത: ഡോക്ടർ, ഗവേഷകൻ, മെഡിക്കൽ ഓഫീസർ.


2.  **BDS (Bachelor of Dental Surgery)**

    * ദൈർഘ്യം: 5 വർഷം (4 വർഷം അക്കാദമിക് + 1 വർഷം ഇന്റേൺഷിപ്പ്)

    * യോഗ്യത: +2 (PCB) 50% മാർക്കോടെ, NEET യോഗ്യത.

    * പഠനം: ദന്തചികിത്സ, വായും പല്ലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾ.

    * സാധ്യത: ദന്ത ഡോക്ടർ, ഓറൽ സർജൻ.


3.  **BAMS (Bachelor of Ayurvedic Medicine and Surgery)**

    * ദൈർഘ്യം: 5.5 വർഷം (4.5 വർഷം അക്കാദമിക് + 1 വർഷം ഇന്റേൺഷിപ്പ്)

    * യോഗ്യത: +2 (PCB) 50% മാർക്കോടെ, NEET യോഗ്യത.

    * പഠനം: ആയുർവേദ ചികിത്സാ തത്വങ്ങൾ, രോഗനിർണയം, ചികിത്സാരീതികൾ.

    * സാധ്യത: ആയുർവേദ ഡോക്ടർ, വെൽനസ് കൺസൾട്ടന്റ്.


4.  **BHMS (Bachelor of Homeopathic Medicine and Surgery)**

    * ദൈർഘ്യം: 5.5 വർഷം (4.5 വർഷം അക്കാദമിക് + 1 വർഷം ഇന്റേൺഷിപ്പ്)

    * യോഗ്യത: +2 (PCB) 50% മാർക്കോടെ, NEET യോഗ്യത.

    * പഠനം: ഹോമിയോപ്പതി ചികിത്സാ തത്വങ്ങൾ, മരുന്ന് നിർമ്മാണം, രോഗനിർണയം.

    * സാധ്യത: ഹോമിയോപ്പതി ഡോക്ടർ.


5.  **BUMS (Bachelor of Unani Medicine and Surgery)**

    * ദൈർഘ്യം: 5.5 വർഷം (4.5 വർഷം അക്കാദമിക് + 1 വർഷം ഇന്റേൺഷിപ്പ്)

    * യോഗ്യത: +2 (PCB) 50% മാർക്കോടെ, NEET യോഗ്യത.

    * പഠനം: യുനാനി ചികിത്സാ തത്വങ്ങൾ, രോഗനിർണയം, ഹെർബൽ മരുന്നുകൾ.

    * സാധ്യത: യുനാനി ഡോക്ടർ.


6.  **BSMS (Bachelor of Siddha Medicine and Surgery)**

    * ദൈർഘ്യം: 5.5 വർഷം (4.5 വർഷം അക്കാദമിക് + 1 വർഷം ഇന്റേൺഷിപ്പ്)

    * യോഗ്യത: +2 (PCB) 50% മാർക്കോടെ, NEET യോഗ്യത.

    * പഠനം: സിദ്ധ വൈദ്യം, തമിഴ് പാരമ്പര്യ ചികിത്സാ രീതികൾ.

    * സാധ്യത: സിദ്ധ ഡോക്ടർ.


7.  **BNYS (Bachelor of Naturopathy and Yogic Sciences)**

    * ദൈർഘ്യം: 5.5 വർഷം (4.5 വർഷം അക്കാദമിക് + 1 വർഷം ഇന്റേൺഷിപ്പ്)

    * യോഗ്യത: +2 (PCB) 50% മാർക്കോടെ, NEET/പ്രവേശന പരീക്ഷ.

    * പഠനം: പ്രകൃതി ചികിത്സ, യോഗ, പോഷകാഹാരം, ജീവിതശൈലി പരിഷ്കരണങ്ങൾ.

    * സാധ്യത: നാച്ചുറോപ്പതി ഡോക്ടർ, യോഗ തെറാപ്പിസ്റ്റ്, വെൽനസ് കൺസൾട്ടന്റ്.


8.  **BVSc & AH (Bachelor of Veterinary Science & Animal Husbandry)**

    * ദൈർഘ്യം: 5.5 വർഷം (4.5 വർഷം അക്കാദമിക് + 1 വർഷം ഇന്റേൺഷിപ്പ്)

    * യോഗ്യത: +2 (PCB) 50% മാർക്കോടെ, NEET/സംസ്ഥാന പ്രവേശന പരീക്ഷ.

    * പഠനം: മൃഗരോഗങ്ങൾ, ചികിത്സ, മൃഗസംരക്ഷണം, മൃഗങ്ങളുടെ പ്രജനനം.

    * സാധ്യത: വെറ്ററിനറി ഡോക്ടർ, മൃഗസംരക്ഷണ വിദഗ്ദ്ധൻ.


**പാരാമെഡിക്കൽ / അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ (NEET അല്ലെങ്കിൽ എൻട്രൻസ്/മെറിറ്റ്):**

( പുതുക്കിയ കോഴ്സ് കാലാവധി അല്ല ഇതിൽ പരാമർശിച്ചിട്ടുള്ളത് എന്നറിയുക)


9.  **B.Sc. Nursing (Bachelor of Science in Nursing)**

    * ദൈർഘ്യം: 4 വർഷം

    * യോഗ്യത: +2 (PCB) 45-50% മാർക്കോടെ, NEET/പ്രവേശന പരീക്ഷ/മെറിറ്റ്.

    * പഠനം: രോഗി പരിചരണം, പ്രാഥമിക ശുശ്രൂഷ, ആരോഗ്യ വിദ്യാഭ്യാസം.

    * സാധ്യത: നഴ്സ്, നഴ്സിംഗ് സൂപ്പർവൈസർ, നഴ്സിംഗ് ഇൻസ്ട്രക്ടർ.


10. **BPT (Bachelor of Physiotherapy)**

    * ദൈർഘ്യം: 4.5 വർഷം (4 വർഷം പഠനം + 6 മാസം ഇന്റേൺഷിപ്പ്) 

    * യോഗ്യത: +2 (PCB) 50% മാർക്കോടെ, പ്രവേശന പരീക്ഷ/മെറിറ്റ്.

    * പഠനം: ശാരീരിക വൈകല്യങ്ങൾക്കുള്ള വ്യായാമ ചികിത്സ, പുനരധിവാസം.

    * സാധ്യത: ഫിസിയോതെറാപ്പിസ്റ്റ്.

🎓ഫാറൂഖ് കോളേജ്(ഓട്ടോണോമസ്) ഡിഗ്രീ/ ഇൻ്റഗ്രേറ്റഡ് പിജി അപേക്ഷ മെയ് 31 വരെ‼️‼️🎓

 🎓ഫാറൂഖ് കോളേജ്(ഓട്ടോണോമസ്) ഡിഗ്രീ/ ഇൻ്റഗ്രേറ്റഡ് പിജി  അപേക്ഷ മെയ് 31 വരെ‼️‼️🎓


 കേരളത്തിലെ പ്രമുഖ ക്യാമ്പസായ ഫാറൂഖ് കോളേജിലേക്കുള്ള 2023-24 അധ്യയന വർഷത്തേക്കുള്ള ഡിഗ്രീ/ ഇൻ്റഗ്രേറ്റഡ് പിജി പ്രവേശനം അപേക്ഷ മെയ് 31 വരെ.


♦️ സാധാരണ എകജാലകത്തിൽ ഫാറൂഖ് കോളേജ് അഡ്മിഷൻ ലഭ്യമാവില്ല, ആയതിനാൽ ഫാറൂഖ് കോളേജ് അഡ്മിഷൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇപ്പോൾ രജിസ്റ്റർ ചെയ്യുക


♦️സ്‌പോർട് ക്വാട്ടയിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ യുടെ കൂടെ പ്രതേക രെജിസ്ടർഷൻ  കൂടി  നടത്തേണ്ടതാണ്


♦️ മാനേജ്മെന്റ് ക്വാട്ട ആഗ്രഹിക്കുന്നവർ കോളേജുമായി നേരിട്ട് ബന്ധപെടുക 


കോഴ്സുകൾ👇🏻


▪️1. B.A. Economics

▪️2. B.A. English

▪️3. B.A. Arabic and Islamic History

▪️4. B.A. Malayalam

▪️5. B.A. Sociology

▪️6. B.A. Multimedia

▪️7. B.Sc. Mathematics

▪️8. B.Sc. Physics

▪️9. B.Sc. Chemistry

▪️10. B.Sc. Botany

▪️11. B.Sc. Zoology

▪️12. B.Sc. Statistics

▪️13. B.Sc. Computer Science

▪️14. B.Sc. Psychology

▪️15. B.Com. Finance

▪️16. B.B.A.

▪️17. Integrated M.Sc. Geology

▪️18. B.A. English (Self Finance)

▪️19. B.A. Functional English (Self Finance)

▪️20. B.Sc. Psychology (Self Finance)

▪️21. B.Voc. in Automobile and Auto Electricals & Electronics (Self Finance)

▪️22. B.Voc. in Software Development (Self Finance)

▪️23. B.Com. Computer Application (Self Finance)

 

 കൂടുതൽ വിശദാംശങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാകും


🛑പ്രധാനപ്പെട്ട തീയതികൾ🛑👇🏻


⚠️ അപേക്ഷ ആരംഭിക്കുന്നത്: 13-05-2023


⚠️ അപേക്ഷയുടെ അവസാന തീയതി: 31-05-2023


⚠️ _താൽക്കാലിക പട്ടിക പ്രസിദ്ധീകരിക്കുന്നത് : ❗️LATER _


⚠️ ആദ്യ പട്ടിക പ്രസിദ്ധീകരിക്കുന്നത് : ❗️LATER


 ♦️വെബ്സൈറ്റ്👇🏻

http://www.farookcollege.online/fcapp/ug/index.php




For more Details

8893057889

+2 വിദ്യാർത്ഥികൾക്ക്‌ കാലിക്കറ്റ് സര്‍വകലാശാലയിൽ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം (CUCAT-2023)

 🎓+2 വിദ്യാർത്ഥികൾക്ക്‌ കാലിക്കറ്റ് സര്‍വകലാശാലയിൽ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം (CUCAT-2023)🎓


കാലിക്കറ്റ് സർവ്വകലാശാല പഠനവകുപ്പുകളിലെ 2023-24 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളായ ബയോസയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്പ്മെന്റ് സ്റ്റഡീസ് എന്നിവയുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.


▪️ പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും


▪️ പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്


1. എം.എ. ഡവലപ്പ്മെന്റ് സ്റ്റഡീസ്

യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.

2. എം.എസ്.സി. കെമിസ്ട്രി

യോഗ്യത : കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടെയുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം

3. എം.എസ്.സി. ഫിസിക്സ്

യോഗ്യത : കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടെയുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം

4. എം.എസ്.സി. ബയോസയൻസ്

യോഗ്യത :  കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നിവ ഉൾപ്പെടെയുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.

അപേക്ഷാ ഫീസ്

ഒരു പ്രോഗ്രാമിന് - എസ്.സി./എസ്.ടി - 240 രൂപ, മറ്റുള്ളവർ - 550/- രൂപ

ഓരോ അധിക പ്രോഗ്രാമിനും 80 രൂപ അടക്കേണ്ടതാണ്.

▪️ അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്


♦️ പ്രവേശന പരീക്ഷാ തിയ്യതി 2023 മെയ് 18, 19


വിശദ വിവരങ്ങൾക്ക്👇🏻

https://admission.uoc.ac.in/downloads/1679659502_Notifications_entrance9730.pdf


ഓണ്‍ലൈനായി അപേക്ഷിക്കാന്‍👇🏻

https://admission.uoc.ac.in/admission


♦️ Entrance Sample Question Papers👇🏻

https://admission.uoc.ac.in/sampleQnPaper?course=cucat


0494 2407016

0494 2407017


♦️ അപേക്ഷകൾ സമർപ്പിക്കാൻ ബന്ധപ്പെടാം.👇🏻

https://wa.me/918893057889


കേരള യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റിലേക്കുള്ള വിവിധ പി.ജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 🎓കേരള യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റിലേക്കുള്ള വിവിധ പി.ജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു🎓


കേരള യൂണിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാർട്മെന്റുകളിലേക്ക് 2022-23 അധ്യയന വർഷത്തെ   വിവിധ പി.ജി കോഴ്സുകൾക്ക്  അപേക്ഷ ക്ഷണിച്ചു.


▪️എൻട്രൻസ് എക്സാം വഴി ആണ് അഡ്മിഷൻ ലഭിക്കുക 


▪️ *പരീക്ഷാ കേന്ദ്രങ്ങൾ: * തിരുവനന്തപുരം, എറണാകുളം, മൂന്നാർ, കോഴിക്കോട് (കേരളം). സംസ്ഥാനത്തിന് പുറത്തുള്ള ഓപ്ഷണൽ കേന്ദ്രങ്ങൾ: ചെന്നൈ, ബെംഗളൂരു, ഡൽഹി


കോഴ്സുകൾ

MG സർവ്വകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ അപേക്ഷകള്‍ ഏപ്രിൽ 01 വരെ

 🎓MG സർവ്വകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ അപേക്ഷകള്‍ ഏപ്രിൽ 01 വരെ🎓


എ.ജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ 2023 ലെ പൊതു പ്രവേശന പരീക്ഷകൾക്ക് ഏപ്രിൽ 01 വരെ അപേക്ഷിക്കാം.


ഇന്റഗ്രേറ്റഡ് കോഴ്സുകൾ👇🏻

▪️ ബിബിഎ,എൽഎൽബി (ഓണോഴ്സ്), ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസസ്, പഞ്ചവത്സര ഇന്റെ ഗ്രേറ്റഡ് മാസ്റ്റേഴ്സ് ഓഫ് സയൻസ് (കെമിസ്ട്രി,ഫിസിക്സ്,ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്.

മറ്റു കോഴ്സുകൾ: 👇🏻

കണ്ണൂർ സർവകലാശാലപഠന വകുപ്പുകളിലെ യു.ജി.പി.ജി. പ്രവേശനം Kannur university Application 2023

 🎓കണ്ണൂർ സർവകലാശാലപഠന വകുപ്പുകളിലെ യു.ജി.പി.ജി. പ്രവേശനം🎓

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും 2023-24 അധ്യയന വർഷത്തെ യു.ജി.പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 


🛑 ഓൺലൈൻ രജിസ്ട്രേഷൻ 24 മാർച്ച് 2023, 5.00 pm ന് ആരംഭിക്കുന്നതും ഏപ്രിൽ 22, 5.00 pm ന് അവസാനിക്കുന്നതുമാണ്.


♦️കോഴ്സുകൾ👇🏻

LLB, 5 വർഷ ഇന്റഗ്രേറ്റഡ് LLB കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു



 തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളേജുകളിലേക്കും, സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേക്കും 2022-23 അധ്യയന വർഷത്തെ LLB, ഇന്റഗ്രേറ്റഡ് LLB കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന കേരള ലോ എൻട്രൻസ് എക്സാം (KLEE) വഴിയാണ് പ്രവേശനം.


LLBക്ക് 5 ഓഗസ്റ്റ് 2022 വരെ അപേക്ഷ സമർപ്പിക്കാം. ഇന്റഗ്രേറ്റഡ് LLBക്ക് 4 ഓഗസ്റ്റ് 2022 വരെ അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും   http://www.cee.kerala.gov.in സന്ദർശിക്കുക.

Online Applications for Common Universities Entrance Test (UG)



 Information Bulletin

SyllabusUniversitiesApplication GuideFAQsContact Us

In pursuance of the UGC Notification No. 2-1712022 (CPP-ID), dated: 27 March 2022, the National Testing Agency (NTA) is inviting online applications for the Common University Entrance Test CUET (UG) – 2022 for admission to the undergraduate courses in Central Universities, for the academic year 2022-23.

CUET (UG)  2022 will provide a single-window opportunity to students seeking admission to the Central Universities (CUs) across the country for various Undergraduate Programmes.

CUET (UG) – 2022 is a bouquet of tests in various Languages, Domain-specific Subjects, and General Test. Candidates can select any one or more of the tests offered under CUET (UG) - 2022, as per the requirements of the University/ies where admission is sought.

The CUET (UG) – 2022 will be conducted in 13 languages, i.e. English, Hindi, Assamese, Bengali, Gujarati, Kannada, Malayalam, Marathi, Odia, Punjabi, Tamil, Telugu, and Urdu.

The CUET (UG) – 2022 will be held in 547 cities within India and in 13 cities outside India (Annexure- I), as per the details given below:

 

Online submission of Application

Form

06 April 2022 to 06 May 2022 ( up to 05.00 PM)

Last date of successful transaction

of fee through Credit/Debit Card/Net Banking/UPI/Paytm

06 May 2022 (up to 11.50 PM).

Correction in particulars

To be announced later on the website

 

Slot I (Morning)

Slot II (Afternoon)

Fee payable

Category of candidates

Centres in

India (Fee in )

Centres outside

India (Fee in )

Centers In

India (Fee in )

Centres outside

India (Fee in )

General/Un-Reserved

650/-

3000/-

650/-

3000/-

General-EWS/OBC- NCL*

600/-

600/-

SC/ST/PwBD/Third

Gender

550/-

550/-

Processing charges and Goods and Services Tax (GST) are to be paid by the candidates as applicable

Announcement of the City of Examination

To be announced later on the website

Downloading of Admit Cards

from the NTA website

To be announced later on the website

Date of Examination

First/Second week of July 2022

Duration of Examination

Slot I- 3 hours and 15 minutes (195 minutes)

Slot II-3 hours and 45 minutes (225 minutes)


 

Timing of Examination

To be announced later on the website

Mode of conducting the Examination

Computer Based Test (CBT)

Pattern of the test

Multiple Choice Questions

Centre, Date, and shift of the test

As indicated on the Admit Card

Display of recorded responses and answer keys

To be announced later on the website

Websites

www.nta.ac.inhttps://cuet.samarth.ac.in

Declaration of result on the NTA website

To be announced later on the website

*OBC-NCL (Other backward classes)- NCL(Non creamy layer) as per the central list of other backward classes available on the website of the National Commission for Backward Classes. The candidates falling in this list (available on https://www.ncbc.nic.in) may mention OBC-NCL in the category column. State list OBC-NCL candidates who are not in OBC-NCL (Central List) must choose General.

Important Instructions

i.         Candidates can apply for CUET (UG) – 2022 in the online mode only though the website https://cuet.samarth.ac.in

ii.       The Application Form in any other mode will not be accepted.

iii.         Only one application is to be submitted by a candidate.

iv.         Candidates must strictly follow the instructions given in the Information Bulletin and on the NTA website. Candidates not complying with the instruction shall be summarily disqualified.

v.         Candidates must ensure that the e-mail address and mobile number provided in the online Application Form are their own or of their parents/guardians only as all information/communication will be sent by NTA on their registered e-mail address or by way of SMS on the registered mobile number only.

Candidates who desire to appear in CUET (UG)  2022 may see the detailed Information Bulletin available on the website https:cuet.samarth.ac.in.

The list of Participating Institutions is available on the NTA website https://cuet.samarth.ac.in

Candidates are advised to visit the website of the University/ies where they intend seeking admission, for the courses offered by them, eligibility criteria, reservation, tests in CUET (UG) – 2022 to be selected for admission to the desired courses, admission policy, etc. and ensure that they fulfill the eligibility criteria before they apply for CUET (UG) – 2022.

For further clarification related to CUET (UG) – 2022, candidates can contact 011-4075 9000 or 011- 69227700 or send e-mail at cuet-ug@nta.ac.in

CALICUT UNIVERSITY PG ADMISSIONS 2021: ELIGIBILITY, FEES, APPLICATION DATES, SELECTION PROCESS

 കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പഠന വകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകള്‍,യൂണിവേഴ്സിറ്റി സെന്‍ററുകള്‍ എന്നിവിടങ്ങളിലേയും 2021 -22 അധ്യയനവര്‍ഷത്തേക്ക് പ്രവേശന പരീക്ഷകളുള്ള ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

🎓🎓🎓🎓🎓🎓🎓🎓🎓🎓🎓

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പഠന വകുപ്പുകളിലേയും ബിരുദാനന്തര ബിരുദ കോഴ്സുകള്‍, സ്വാശ്രയ സെന്‍ററുകകള്‍,അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ 2021- 22 അധ്യയന വര്‍ഷത്തേക്ക് പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനും10-05-2021 വരെ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിജ്ഞാപന പ്രകാരം വിവധ കോഴ്സുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്കും ഫലം  കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് - ജനറല്‍ വിഭാഗത്തിന്  ₹ 370, SC/ST - ₹160. ഈ ഫീസ് നിരക്കില്‍ രണ്ട് പ്രോഗ്രാമുകള്‍ക്ക് വരെ അപേക്ഷിക്കാം. പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒരു വിദ്യാര്‍ഥിക്ക് 3 പ്രോഗ്രാമുകള്‍ക്ക് മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂ. ഒരു അധിക പ്രോഗ്രാമിന് ₹55 രൂപ കൂടി ഒന്നിച്ച് അടയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തില്‍ CAP ID യും Password ഉം മൊബൈലില്‍ ലഭ്യമാവുന്നതിന് വേണ്ടി അപേക്ഷകര്‍ www.cuonline.ac.in   >>  UG/PG Entrance 2021 >> UG/PG Entrance Registration 2021 >>  New User (Create CAP ID) എന്ന ലിങ്കില്‍ അപേക്ഷകര്‍ തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്.


കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നാനോസയന്‍സ് ആന്‍റ് ടെക്നോളജി പഠനവകുപ്പില്‍ നടത്തുന്ന M.Tech NanoScience  and Technology  കോഴ്സിന് ഫീസ്  ₹ 555 (SC/ST - ₹ 280).  www.cuonline.ac.in  >>  Registration  >>  Nonoscience & Technology 2021 - Registration  >>  New User  (Create CAP ID) എന്ന ലിങ്കില്‍ അപേക്ഷകര്‍ തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്.


രണ്ടാം ഘട്ടത്തില്‍ മൊബൈലില്‍ ലഭിച്ച CAPID യും പാസ്സ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിന് ശേഷം Re-Login ചെയ്ത് അപേക്ഷയുടെ പ്രിന്‍റ് ഔട്ട് എടുക്കേണ്ടതാണ്. പ്രിന്‍റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാവുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ട് സര്‍വ്വകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. വിജ്ഞാപനം ചെയ്തിരിക്കുന്ന കോഴ്സുകളിലേക്ക് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്‍റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രമായിരിക്കും നടത്തുക. ആയതിനാല്‍ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമായിരിക്കും പ്രവേശന  പരീക്ഷ മുഖാന്തരമുള്ള ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്നത്.


പ്രവേശനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈന്‍ ഫീ അടയ്ക്കുമ്പോള്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ആയിരിക്കും അയക്കുക. ആയതിനാല്‍ ഓണ്‍ലൈന്‍ ഫീസ് അടയ്ക്കുമ്പോഴും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുമ്പോഴും വിദ്യാര്‍ഥികള്‍ അവരുടെ സ്വന്തം, അല്ലെങ്കില്‍ രക്ഷിതാക്കളുടെ മാത്രം മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കേണ്ടതാണ്. അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍, Entranceജ പരീക്ഷയുടെ തിയ്യതി, തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് www.cuonline.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

UGC NET EXAM Syllabus | All Subject

UGC NET Syllabus for Paper 2

Subject CodeSubjectsDownload UGC NET Syllabus 2021 PDF (English)Download UGC NET Syllabus 2021 PDF (Hindi)
01Economics / Rural Economics / Demography / Development Planning /Co-operation / Development Studies / Applied Economics / Development Eco. / Econometrics / Business EconomicsDownloadDownload
02Political ScienceDownloadDownload
03PhilosophyDownloadDownload
04PsychologyDownloadDownload
05SociologyDownloadDownload
06HistoryDownloadDownload
07AnthropologyDownloadDownload
08CommerceDownloadDownload
09EducationDownloadDownload
10Social WorkDownloadDownload
11Defense and Strategic StudiesDownloadDownload
12Home ScienceDownloadDownload
14Public AdministrationDownloadDownload
15Population StudiesDownloadDownload
16MusicDownloadDownload
17Management (including Business Admn. Mgt./Marketing Mgt./Marketing/ Industrial Relations and Personnel Mgt./ Financial Mgt./Personnel Mgt./Co-operative Management)DownloadDownload
18MaithiliDownloadDownload
19BengaliDownloadDownload
20HindiDownloadDownload
21KannadaDownloadDownload
22MalayalamDownloadDownload
23OriyaDownloadDownload
24 PunjabiDownloadDownload
25SanskritDownloadDownload
26TamilDownloadDownload
27TeluguDownloadDownload
28UrduDownloadDownload
29ArabicDownloadDownload
30EnglishDownloadDownload 
31LinguisticsDownloadDownload
32ChineseDownloadDownload
33DogriDownloadDownload
34NepaliDownloadDownload
35ManipuriDownloadDownload
36AssameseDownloadDownload
37GujaratiDownloadDownload
38MarathiDownloadDownload
39French DownloadDownload
40SpanishDownloadDownload
41RussianDownloadDownload
42PersianDownloadDownload
43RajasthaniDownloadDownload
44GermanDownloadDownload
45JapaneseDownloadDownload
46Adult Education/ Continuing Education/ Non Formal Education/ AndragogyDownloadDownload
47Physical EducationDownloadDownload
49Arab Culture and Islamic StudiesDownloadDownload
50Indian CultureDownloadDownload
55Labour Welfare/Personnel Management/ Labour and Social Welfare/Industrial Relations/Human Resource ManagementDownloadDownload
58LawDownloadDownload
59Library and Information ScienceDownloadDownload
60Buddhist, Jaina, Gandhian and Peace StudiesDownloadDownload
62Comparative Study of ReligionsDownloadDownload
63Mass Communication and JournalismDownloadDownload
65Performing Art – Dance/Drama/TheatreDownloadDownload
66Museology & ConservationDownloadDownload
67ArchaeologyDownloadDownload
68CriminologyDownloadDownload
70Tribal and Regional Language/LiteratureDownloadDownload
71Folk LiteratureDownloadDownload
72Comparative LiteratureDownloadDownload
73Sanskrit traditional subjects (including) Jyotisha/ Navya Vyakarna/ Vyakarna/ Sidhanta Jyotish/Mimansa/ Navya Nyaya/ Tulanatmaka Darsan/ Sankhya Yoga/ Shukla Yajurveda/ Dharmasasta/ Sahitya/Madhav Vedant/ Puranotihasa /Agama)DownloadDownload
74Women StudiesDownloadDownload
79Visual Art (including Drawing & Painting/Applied Art/Sculpture Graphics/History of Art)DownloadDownload
80GeographyDownloadDownload
81Social Medicine & Community HealthDownloadDownload
82Forensic ScienceDownloadDownload
83PaliDownloadDownload
84KashmiriDownloadDownload
85KonkaniDownloadDownload
87Computer Science and ApplicationsDownloadDownload
88Electronic ScienceDownloadDownload
89Environmental SciencesDownloadDownload
90Politics including International Relations/International Studies including Defence/West Asian Studies, Strategic Studies, South East Asian Studies, South Asian Studies, African Studies, Soviet Studies, American StudiesDownloadDownload
91PrakritDownloadDownload
92Human Rights and DutiesDownloadDownload
93Tourism Administration and ManagementDownloadDownload
94BodoDownloadDownload
95SantaliDownloadDownload
100YogaDownloadDownload
101SindhiDownloadDownload
Source: https://www.uppercareers.com/ugc-net-syllabus/

Popular Posts

Thank You For Visiting