പി.ജി. പ്രവേശനം ഏകജാലകസംവിധാനം വഴി
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കുള്ള പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തും.
ജൂൺ 20-ന് വൈകീട്ട് നാലുമുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധമായ വിവരങ്ങൾ http://cap.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ’Prospectus’ ലിങ്കിൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി ജൂലായ് അഞ്ചാണ്.
കമ്യൂണിറ്റി, മാനേജ്‌മെൻറ്, സ്പോർട്‌സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
കോളേജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ (ദൂരം, ഹോസ്റ്റൽ സൗകര്യം മുതലായവ) അതത് കോളേജുകളുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അത് പരിശോധിച്ചശേഷം മാത്രം കോളേജുകൾ തിരഞ്ഞെടുക്കാം.
ഏകജാലകസംവിധാനത്തിലുള്ള ഫീസുകൾ SBI Collect മുഖാന്തരം അടയ്ക്കേണ്ടതാണ്. ഓൺലൈനായും ഇ ചലാൻ വഴിയും ഫീസടയ്ക്കാനുള്ള സംവിധാനം SBI COLLECT മുഖാന്തരം ലഭ്യമാണ്. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ www.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡി.ഡി, ചെക്ക്, മറ്റു ചലാനുകൾ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.
ഓൺലൈനായി രജിസ്റ്റർചെയ്ത അപേക്ഷകരുടെ പ്രൊവിഷണൽ റാങ്ക് പട്ടിക ജൂലായ് 10-ന് പ്രസിദ്ധീകരിക്കും. ജൂലായ് 16 മുതൽ കോളേജുകളിൽ പ്രവേശനം നടത്തുന്നതും ജൂലായ് 18-ന് ഒന്നാം സെമസ്റ്റർ ക്ലാസ്സുകൾ ആരംഭിക്കുന്നതുമാണ്

No comments:
Post a Comment