PLUS ONE ALLOTMENT

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

 ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും  നിർബന്ധമായും ഇപ്പോൾ പ്രസിദ്ധീകരിച്ച രണ്ടാം  അലോട്ട്മെന്റ് പരിശോധിക്കണം.

ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.

💁‍♂ ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?

രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ് /സ്കൂൾ ഓപ്ഷനിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ നൽകണം.

💁‍♂ ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല.ഇനി എന്ത് ചെയ്യണം?

രണ്ടാം അലോട്ട്മെന്റോടുകൂടി മുഖ്യ അലോട്ട്മെന്റ് പ്രക്രീയ അവസാനിക്കുന്നതിനാൽ താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും ഫീസടച്ച്സ്ഥിര പ്രവേശനം നേടണം.

💁‍♂ സ്ഥിര പ്രവേശനം എന്നുവരെ നേടാം?

ജൂൺ 20 വൈകിട്ട് 5 നകം ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താത്കാലിക പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

💁‍♂ മുഖ്യ അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ സ്‌കൂൾ/വിഷയം ലഭിച്ചില്ല. ഇനി എന്ത് ചെയ്യും?

മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവർക്ക് ,ഇഷ്ടപെട്ട സ്‌കൂളും വിഷയവും ലഭിച്ചില്ലെങ്കിൽ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ജൂൺ 22 മുതൽ അപേക്ഷിക്കാം. അപേക്ഷാ വിവരങ്ങൾ  അപ്ഡേറ്റ് ചെയ്യുന്നതാണ്. ഒന്നാം ഓപ്ഷൻ പ്രകാരം പ്രവേശനം നേടിയവർക്ക് സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല.(കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യന്നതാണ്).

💁‍♂ ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ  ജൂൺ 28 ന് അപ്ഡേറ്റ് ചെയ്യും.

NAS Libro Tech Android App available

Click the link to download

 ⇓
APP

NAS Libro Tech Info
8893057889

No comments:

Post a Comment

Popular Posts

Thank You For Visiting